Thursday, July 12, 2012

ഓടരുത് അമ്മാവാ ഒരു റീമിക്സ്‌ കേള്‍പ്പിക്കട്ടെ!


ഓടരുത് അമ്മാവാ ഒരു റീമിക്സ്‌ കേള്‍പ്പിക്കട്ടെ!

ഏതെങ്കിലും പാട്ടിന്‍റെ റീമിക്സ്‌ എന്ന് കേള്‍ക്കുമ്പോള്‍ തെറിവിളിച്ചു ഓടിക്കുന്ന ഒരു വിഭാഗം ആളുകള്‍ ഉണ്ട് ലോകത്തില്‍. അഭിമാനത്തോടെ ഞാന്‍ പറയും മറ്റാരും അല്ല അത് നമ്മള്‍ മലയാളികള്‍ ആണെന്ന്!. സാത്താന്‍ കുരിശു കണ്ടാല്‍ പോലും ഇത്തിരി മാന്യമായി പെരുമാറും എന്ന് പറയാം, പക്ഷെ മലയാളിയെ റീമിക്സ്‌ കേള്‍പിക്കാം എന്ന് വല്ല ഉദ്ദേശവും മനസ്സില്‍ ഉണ്ടെങ്കില്‍ പ്രിയ സുഹൃത്തേ താങ്കള്‍ നടു റോട്ടില്‍ കിടന്നു തല്ലു മേടിക്കും. ലോകത്തില്‍ എല്ലായിടത്തും പുതിയ പാട്ടുകളുടെ റീമിക്സ്‌കള്‍ ഉണ്ടാകുമ്പോള്‍ കേരളത്തില്‍ മാത്രം ഇല്ലേ ഇല്ല, ഇത്രക്ക് അയിത്തം കല്പിക്കപ്പെടേണ്ട ഒരു സംഭവം ആണോ അത് ? അതും ഒരു കല അല്ലെ? നമുക്ക് അല്പം യഥാര്‍ത്ഥ ബോധത്തില്‍ ചിന്തിക്കാം.

റീമിക്സ്‌ പാട്ടുകള്‍ രൂപപ്പെടുത്തി എടുക്കുന്ന ആളെ നമുക്ക് “ഡിജെ” എന്ന് വിളിക്കാം (ഡിസ്ക് ജോക്കി). ലോകത്തില്‍ ആദ്യമായി ഇത്തരം പ്രവണതകള്‍ രൂപപെട്ടുവന്നത് 1930- 1950 കാല ഘട്ടങ്ങളില്‍ ആണ്, പക്ഷെ ഇരുപതാം നൂറ്റാണ്ടോടെ ആണ് റീമിക്സ്‌ ശാഖ ഇത്രക്ക് അങ്ങ് പടര്‍ന്നു പന്തലിച്ചത് എന്നത് സത്യം. യഥാര്‍ത്ഥത്തില്‍ ഒരു ഗാനം റീമിക്സ്‌ ചെയ്യുന്നത് ഇവിടെ പലരും കരുതി വച്ചിരിക്കുന്ന പോലെ അത്ര എളുപ്പം പണി അല്ല! സംഗീതവുമായി നല്ല രീതിയില്‍ ഉള്ള ഇഴയടുപ്പം ഉള്ളവര്‍ക്കെ ഇതൊക്കെ വഴങ്ങൂ.
രണ്ട് വ്യതസ്ത തലത്തില്‍ ഉള്ള പ്രവര്‍തനങ്ങള്‍ ആണ് യഥാര്‍ത്ഥത്തില്‍ ഒരു റീമിക്സ്‌ ഗാനത്തില്‍ കൂടിചെരുന്നത് പ്രോഡകഷന്‍(നിര്‍മ്മാണം), പ്രേസേന്റെഷന്‍(അവതരണം). സാധാരണയായി നിങ്ങള്‍ ടെലിവിഷന്‍, ഇന്റര്‍നെറ്റ് മുതലായ മാധ്യമങ്ങളില്‍ കാണുന്നവര്‍ ഒക്കെ റീമിക്സ്‌ ഗാനങ്ങള്‍ പൊതു സദസ്സുകളില്‍ അല്ലെങ്ങില്‍ ഡാന്‍സ് ക്ലബ്കളില്‍ അവതരിപിക്കുന്നവര്‍ ആയിരിക്കും, ഇവരില്‍ ഭൂരിഭാകം ആളുകളും ഈ രണ്ട് പ്രക്രിയകളും ചെയ്യാന്‍ അറിവുള്ളവര്‍ തന്നെ ആണ്.
എന്താണ് റീമിക്സ്‌ ?
എന്തെങ്കിലും ഒരു സിനിമക്ക് വേണ്ടിയോ, ആല്‍ബങ്ങള്‍ക്ക് വേണ്ടിയോ ഉണ്ടാക്കപെടുന്ന ഒരു ഗാനത്തെ അതിന്‍റെ സ്വഭാവികതയ്കു മാറ്റം വരുത്തി, തികച്ചും വിത്യസ്തമായി രൂപപ്പെടുത്തി എടുത്തു അവതരണ ശൈലിയില്‍ നിര്‍മിക്കുന്ന ഗാനങ്ങള്‍ ആണ് റീമിക്സ്‌.
എന്തിനാണ് റീമിക്സ്‌ ?
പല ആവശ്യങ്ങള്‍ ഉണ്ട്, സിനിമയുടെ പ്രമോഷന്‍, ക്ലബ്കളില്‍ ഉപയോഗിക്കാന്‍, റീമിക്‌സ് ഇഷ്ട്ടപെടുന്നവര്‍ക്കായി ഡൌണ്‍ലോഡ് ചെയ്യാന്‍ ഇങ്ങനെ ഒരുപാടു ഉപയോഗങ്ങള്‍ ഉണ്ട്.
എങ്ങനെ ഉണ്ടാക്കപെടുന്നു ?
ഈ കുറ്റം പറയുന്നത് അല്ലാതെ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ എങ്ങനെയാണു റീമിക്സ്‌ ഉണ്ടാക്കുന്നതു എന്ന്? എന്റെ പരിമിതമായ അറിവുകള്‍ വച്ച് ഇങ്ങനെ പറയട്ടെ,

  1. ഒരു ഗാനം അതിന്റെ ലഭ്യമായ പരമാവധി ക്വാളിറ്റിയില്‍ ഡൌണ്‍ലോഡ് ചെയ്യുന്നു.
  2. ആവശ്യം ആയ വോകല്‍ (വരികള്‍ വരുന്ന ഭാഗം) പ്രത്യേകം സോഫ്റ്റ്‌വെയര്‍ സഹായത്തോടെ വേര്‍തിരിക്കാം (ചിലപ്പോള്‍ വേണ്ടി വരുന്നില്ല)
    1. ഈ ചിത്രം ഒരു FL Studio സ്ക്രീന്‍ ഷൂട്ട്‌ ആണ്
      ഗാനത്തിന്റെ ഒറിജിനല്‍ താളത്തോട്‌ ലയിക്കാന്‍ സാധ്യത ഉള്ളതും, കേള്‍വിക്കാരനെ മുഷിപ്പിക്കാത്തതും ആയ ബീറ്റ് സോഫ്റ്റ്‌വെയര്‍ സഹായത്തോടെ രൂപപ്പെടുത്തുന്നു.. ഇതൊരു ഭാരിച്ച പണി തന്നെ ആണ്, മ്യൂസിക്‌ അറിവ് മാത്രം പോര, സോഫ്റ്റ്‌വെയര്‍ അറിയണം, കമ്പ്യൂട്ടറില്‍ എക്സ്ട്രാ കുറച്ചു ഹാര്‍ഡ് വെയര്‍ കൂടി വേണം. പ്രധാനം ആയി ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയര്‍ FL Studio ആണ്.
    2. ഇങ്ങനെ ഉണ്ടാക്കി എടുത്ത ബീറ്റ് ഒറിജിനല്‍ ഗാനവും ആയി ലയിപ്പിക്കുന്ന (സിങ്ക്) ഘട്ടം ആണ് ഇനി ഏറ്റവും പ്രധാന ഭാഗവും ഇതുതന്നെ, ചെറിയ പാളിച്ചപോലും റീമിക്‌സിനെ മൊത്തത്തില്‍ നശിപ്പിക്കും. ഇത് സാധ്യം ആകുന്നത് BPM(Beats Per Minute)എന്ന ഘടകത്തെ അനുസരിച്ചാണ്, തുല്യ അളവില്‍ BPM ഉള്ള ബീറ്റ്‌സ് മാത്രമേ പൂര്‍ണമായി ലയിക്കു. ഇതൊക്കെ ടെക്‌നിക്കല്‍ ഘടകങ്ങള്‍ ആണെങ്കില്‍ കൂടി കലാപരം ആയി കഴിവുള്ള ഒരാള്‍ക്ക് മാത്രമേ ആസ്വാദകന് ഇഷ്ട്ടപെടുന്ന രീതിയില്‍ ഇവയെല്ലാം സംയോജിപിക്കാന്‍ കഴിയു എന്നത് വസ്തുത.
    3. ഇത്തരം ഘട്ടം കഴിഞ്ഞു ഒരു ഔട്ട്പുട്ട് ലഭിക്കുന്നു, അതിനെ ശബ്ദ വ്യതിയാനങ്ങള്‍ അനുസരിച്ച് ക്രമീകരിക്കുന്ന ഘടകം ആണ് ‘മാസ്റ്റരിംഗ്’. ഒരു റീമിക്സ്‌ അതിന്റെ പൂര്‍ണത കൈവരിക്കുന്നത് ഈ പ്രവര്‍ത്തനത്തിലൂടെ ആണ്.
    4. ഇങ്ങനെ ഒരു ഗാനം പിറവി എടുക്കുന്നു! ഇനിയുള്ളത് പ്രമോഷന്‍ ആണ് ഇതിലൂടെ ഈ ഗാനം നമ്മളിലേക്ക് എത്തുന്നു.
    എവിടെ ഉപയോഗിക്കുന്നു?
    ഒരുപാടു ആളുകളുടെ സംശയം ഇതാണ്, ഈ റീമിക്‌സ് ഒക്കെ ആരു കേള്‍ക്കാന്‍ ആണ്? ശുദ്ധ മണ്ടത്തരം! ലോകത്തില്‍ സിനിമ താരങ്ങളും ഗായകരും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഡിസ്‌ക് ജോക്കികള്‍ക്കാണ്. കോടിക്കണക്കിന് ആരാധകരാണ് DJ TiestoDavid Guetta തുടങ്ങിയ ലോകത്തിലെ പ്രശസ്തരായ ഡിസ്‌ക് ജോക്കികള്‍ക്കുള്ളത്. ഇവരുടെ ഓരോ ക്ലബ് അവതരണത്തിനും ലക്ഷക്കണക്കിന് ആളുകള്‍ ആണ് വന്‍ തുക മുടക്കി ടിക്കറ്റ് വാങ്ങി കാണുന്നത്.
    ഇന്ത്യയില്‍ എങ്ങനെ?
    ഇന്ത്യയിലും വന്‍ ലഹരിയാണ് റീമിക്സ്‌ ലോകം, ഇപ്പോള്‍ ഇറങ്ങുന്ന ഒട്ടുമിക്ക എല്ലാ ബോളിവുഡ് ഗാനങ്ങളും അതാതു കമ്പനികള്‍ തന്നെ റീമിക്സ്‌ ചെയ്തു ഇറക്കുന്നു എന്നത് ഈ ലഹരിയുടെ ഏറ്റവും വലിയ ഉദാഹരണം ആണ്.

DJ NYK, DJ DEV തുടങ്ങിയവര്‍ ആണ് ഇന്ത്യയിലെ മികച്ചവര്‍.മികച്ച പ്രസിദ്ധിയും, ആരാധനയും മാത്രം അല്ല കയ്യ് നിറയെ കാശും കിട്ടുമെന്നതിനാല്‍ യുവാക്കള്‍ക്ക് ഇടയില്‍ നല്ല സ്വീകരണം ആണ് ഈ മേഖലക്ക്.
കേരളത്തില്‍ എങ്ങനെ?
രസകരം ആയ ചോദ്യം! ഇത്രയും ഒക്കെ ആണെങ്കിലും കേരളത്തില്‍ ഇപ്പോഴും ശൈശവ ദശയില്‍ ആണ് റീമിക്‌സ് വിഭാഗം. മലയാളികള്‍ എന്തും ഒരല്‍പം വൈകി ആണല്ലോ സ്വീകരിക്കുക, അതുകൊണ്ട് കാത്തിരിക്കാം. ടെലിവിഷന്‍ സ്‌ക്രീനില്‍ കണ്ടു പരിചയം ഉണ്ടാകും DJ Savyo എന്ന ഡി.ജെ യെ. കേരളത്തില്‍ ആരാധകര്‍ കുറവാണെങ്കില്‍ പോലും ഇന്ത്യ മുഴുവന്‍ ആരാധിക്കുന്ന കൊച്ചിക്കാരന്‍ Ribin Richard, കോഴിക്കോട്ടുകാരന്‍ DJ Anto തുടങ്ങിയവര്‍ മലയാളികള്‍ക്ക് അഭിമാനം ആണ്.ഇലക്ട്രോണിക് ശബ്ധത്തില്‍ മാസ്മരിക പ്രകടനങ്ങള്‍ ആണ് ഇവരൊക്കെ നടത്തുന്നത്. നമ്മള്‍ മലയാളികള്‍ ഒന്നും കാണുനില്ല എന്ന് മാത്രം. കൂടാതെ മലയാളം റീമിക്‌സ് ഗാനങ്ങളുടെ പ്രമോഷനു വേണ്ടി ഒരു ഗ്രൂപ്പ് നിലവില്‍ ഉണ്ട് Malayalam Remix Club.
DJ Savyo പുറത്തിറക്കിയ പൂര്‍ണ്ണ മലയാളം റീമിക്‌സ് ആല്‍ബം നൊസ്റ്റാള്‍ജിയ പേരുപോലെ തന്നെ കുറെ പഴയ കാല ഹിറ്റ് ഗാനങ്ങളുടെ പുത്തന്‍ രൂപം ആണ്.
ഏറ്റവും മികച്ചവ
ഇത്രയും ഒക്കെ പറഞ്ഞപ്പോള്‍ ഒരിത്തിരി ഇഷ്ട്ടം എങ്കിലും തോന്നിയാല്‍ സന്ദര്‍ശിക്കാന്‍ പറ്റിയ കുറച്ചു ഇടങ്ങള്‍ ഉണ്ട്.
ഇന്ത്യയിലെ ഏറ്റവും മികച്ച പ്രമോഷന്‍ ഗ്രൂപ്പ് ആണ് ആള്‍ ഇന്ത്യന്‍ ഡിജേസ് ക്ലബ്‌. പുതിയ റീമിക്‌സ് ഗാനങ്ങള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ djmaza.com ഉം djsdrive.in ഉം സന്ദര്‍ശിക്കുക.അതുപോലെ പുതിയ റീമിക്‌സ് ഗാനവീഡിയോകള്‍ ആസ്വദിക്കുവാന്‍ ഒരു യൂട്യൂബ് ചാനലും ഉണ്ട്.
സന്തോഷ് പണ്ഡിറ്റ്‌ന്റെ വീഡിയോ കോടി കണക്കിന് കണ്ടു തീര്‍ത്ത മലയാളികള്‍ക്ക് റീമിക്‌സ് കലാകാരന്മാരോടുള്ള പുച്ഛം ഇനിയെങ്ങിലും മാറിയാല്‍ മതിയായിരുന്നു !
ഇനി എങ്കിലും കണ്ണുകള്‍ തുറന്നു വയ്ച്ചു നോക്കുക, ചെവികള്‍ തുറന്നു കേള്‍ക്കുക, മനസ്സ് തുറന്നു പ്രോത്സാഹിപ്പിക്കു !


No comments:

Post a Comment