Tuesday, July 17, 2012

ഈ ഫേസ്ബുക്ക്‌ കണ്ടു പിടിച്ചില്ലായിരുന്നു എങ്കില്‍ ?


മാര്‍ക്ക്‌ സകര്‍ബെര്‍ഗ് എന്ന സായിപ്പു ചെക്കന്‍ പ്രണയ നായ്‌രാഷ്യം മൂത്ത് ഫേസ്ബുക്ക്‌ എന്ന സംഭവം കണ്ടു പിടിചില്ലായിരുന്നു എങ്കില്‍ നമ്മളൊക്കെ എന്ത് ചെയ്തേനെ ? തനി നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ ചൊരിയും കുത്തി വീടിന്റെ മുന്‍പിലത്തെ  മുറിയില്‍ ടി വിയും ഓണ്‍ ആക്കി ഏഷ്യാനെറ്റിലും സുര്യയിലും ആവര്‍ത്തിച്ച്‌ ആവര്‍ത്തിച്ച്‌ വരുന്ന മലയാളം പടവും കണ്ടു അങ്ങനെ ഇരിക്കും വേറെ എന്തൊക്കെ മാറ്റങ്ങള്‍ കാണും ? ഞാന്‍ നടത്താന്‍ ശ്രമിച്ച ഒരു ചെറിയ അന്വേഷണം !
  1. സ്റ്റാര്‍ സിങ്ങര്‍ പോലെയുള്ള സമയം കൊല്ലി തല്ലിപൊളി തട്ടികൂട്ട് പരുവാടികള്‍ ശനി ഞായര്‍ ദിവസങ്ങളിലേക്ക് ഒതുക്കേണ്ടി  വരില്ലായിരുന്നു ! അതൊക്കെ കണ്ടു കയ്യടിച്ചു SMS ചെയ്യാന്‍ ഇപ്പോളും ആള്‍കാരെ കണ്ടേനെ
  2. താരങ്ങളുടെ യുദ്ധം പടത്തിന്‍റെ ദിവസം ഫാന്‍സ്‌ പിള്ളേര് തമ്മില്‍ തമ്മില്‍ മാത്രം ആയേനെ, ഇപ്പോള്‍ ഓണ്‍ലൈന്‍ യുദ്ധം അല്ലേ, (ഫേസ്ബുക്ക്‌ ഗുണ്ടായിസം വേറെ)
  3. സന്തോഷ്‌ പണ്ഡിറ്റ്‌, രാജപ്പന്‍ തുടങ്ങിയ ആഗോള പ്രതിഭാസങ്ങള്‍ എങ്ങും എത്താതെ ശോഷിച്ചു നിര്‍ജീവം ആയി പോയേനെ !
  4. എന്തിനും ഏതിനും കമന്റ്‌ അടിക്കുന്ന ചേട്ടന്മാര്‍ക് യാതൊരു പണിയും ഇല്ലാതെ നാട്ടിലെ വല്ലോ മതിലിന്റെ പുറത്തും സ്ഥാനം ഉറപ്പിക്കംയിരുന്നു !
  5. സത്യം പറയാലോ അയല്‍പക്കത്തെ പെണ്‍കുട്ട്യോളോട് ജീവിതത്തില്‍ ഒരിക്കലും ഒന്ന് മിണ്ടാന്‍ പറ്റില്ലായിരുന്നു !
  6. ഒരു പെണ്‍കുട്ടിയും സ്വന്തം ഫോട്ടോ എടുത്തു ഇട്ടിട്ടു ‘എങ്ങനെ ഉണ്ടു ?’ എന്ന് ചോദിക്കാന്‍ ഉള്ള തന്റ്റെടം കാണികില്ലയിരുന്നു !
  7. GPRS അതെന്തു കുന്തം ആണെന്ന് നാടിന്‍ പുറത്തെ ചെരുക്കന്മാരോക്കെ ചോദിച്ചേനെ ! ഇപ്പോള്‍ കസ്ടമര്‍ കെയര്‍കാര്‍ ഇരിക്കുന്നത് തന്നെ GPRS പരാതികള്‍ മാറ്റി കൊടുക്കാനാ.
  8. ഇഷ്ട്ടമാണ് എന്നൊന്ന് പറഞ്ഞു ഒപ്പിക്കാന്‍ പണ്ടത്തെ പോലെ നാണമോ,കാല് കൊണ്ട് കാലം വരയ്കാലോ ,ചുറ്റും പുറവും തിരിഞ്ഞ്ജു നോകാലോ ഒന്നും ഇല്ല (ആണിനും,പെണ്ണിനും) ചാറ്റ് ബോക്സില്‍ I LOVE U എന്നൊന്ന് ടൈപ്പ് ചെയ്യണ്ട താമസമേ ഉള്ളു Love U TOO എന്ന മറുപടി നിങ്ങളെ തേടി വന്നിരിക്കും(ഒരേ ദിവസം ഒന്നിലധികം ഇരകളെ വിഴ്തുന്ന വന്‍ ടീംസ് ഉണ്ടേ )
  9. ഈ ഇന്റര്‍നെറ്റ് കഫെ എന്ന് പറയുന്ന കുന്ത്രാണ്ടം വളരെ മോശം എന്തോ ഒന്ന് ആണ്, പെണ്‍കുട്ടികള്‍ക് ഒന്നും കേറാന്‍ കൊള്ളില്ല, അഥവാ ഏതെങ്കിലും പെണ്‍കുട്ടി കേറുന്ന കണ്ടന്‍ പിറ്റേന്ന് മുതല്‍ ആക്കി ഉള്ള നോട്ടം ഇമ്മാതിരി പഴഞ്ചന്‍ ചിന്താഗതികള്‍ ഒക്കെ ഇപ്പോളും തുടര്‍ന്നേനെ
  10. ഇന്നുള്ളപോലെ പല സാമൂഹിക സേവനങ്ങളും എളുപ്പത്തില്‍ നടകില്ലയിരുന്നു (അത്യാവശ്യ സമയത്ത് ഉടനടി രക്ത ദാനം,ചികിത്സ സഹായം etc..)
  11. ഡിജിറ്റല്‍ ക്യാമറയും, കൂടിയ നിലവാരം ഉള്ള ക്യാമറ ഉള്ള മൊബൈല്‍ ഫോണ്‍കളും ഇത്രയധികം വിട്ടു പോകില്ല  !
  12. മലയാളത്തില്‍ ഇത്ര അധികം സിനിമ നിരൂപകര്‍ ഉണ്ടാവില്ലായിരുന്നു ! മലയാള സിനിമയുടെ ഭാവിയില്‍ വരാന്‍ പോകുന്ന ഏറ്റവും വലിയ  പ്രധിസന്ധി ഇതുതന്നെ ആവും
  13. ‘ന്യൂ ജെനരറേന്‍ സിനിമ’ എന്ന എന്തോ വലിയ പ്രസ്ഥാനത്തിന്റെ പിറവിപോലും ഉണ്ടാവില്ലായിരുന്നു, നമ്മള്‍ പഴയപോലെ നായകന്‍ പറന്നു ഇടിക്കുന്ന കണ്ടു കയ്യ് അടിച്ചു ഇരുന്നേനെ,നായികമാരും !
  14. കവലയില്‍ നടക്കുന്ന രാഷ്ട്രീയ പ്രസംഗം കേള്‍ക്കാന്‍ അന്നും ഇന്നും വലിയ ആളില്ല ! എന്നാല്‍ ഇതേ സാധനം വീഡിയോ എടുത്തു യുടുബില്‍ ഇട്ടാല്‍ ചര്‍ച്ചകളുടെ പ്രളയം ! പുതുതായി രൂപപെട്ടു വരുന്ന ഓണ്‍ലൈന്‍ രാഷ്ട്രീയ ചേരി തിരിവുകള്‍, ഫേസ്ബുക്ക്‌ ഇല്ലയിരുന്നെങ്ങില്‍ ഇവയൊക്കെ നഷ്ട്ടപെട്ടു പോയേനെ
  15. സ്കൂളില്‍ പഠിച്ചപ്പോള്‍ എടുത്ത ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്  ഗ്രൂപ്പ്‌ ഫോട്ടോ പണ്ടും നമ്മുടെ കയ്യില്‍ ഉണ്ടായിരുന്നു ആരും അത് എടുത്തു വച്ച് Miss u all അല്ലെങ്ങില്‍ Nostalgia എന്നിങ്ങനെ ഉള്ള തട്ടിപ്പ് നമ്പറുകള്‍ ഇറകാറില്ല  ഇപ്പോള്‍ ഈ വക ന്യൂ ജെനരറേന്‍ കമന്റുകള്‍ പടച്ചു വിടും പക്ഷെ  ആ നകരത്തില്‍ നിന്ന് രക്ഷപെട്ടല്ലോ എന്നയിരുക്കും മനസിലിരുപ്പ്  !
  16. മലയാളികള്‍ ഇതിനു മാത്രം ഫിലിം ട്രൈലെര്‍ കാണില്ലായിരുന്നു !ഈ വക ഐറ്റംസ് വല്ലോ ചാനലില്‍ വന്നാല്‍ തന്നെ “പരസ്യം” എന്ന് പറഞ്ഞു ചാനല്‍ അങ്ങ് മറ്റും അത്രതന്നെ ഇപ്പോള്‍ “പിള്ളേര് ഡൌണ്‍ലോഡ് ചെയ്തു ട്രൈലെര്‍ കാണാന്‍ തുടങ്ങി ഇംഗ്ലീഷ് സിനിമയുടെ വരെ”
  17. അല്ല മാഷെ ഒരു കാര്യം ചോദിച്ചോട്ടെ താങ്ങള്‍ ഈ ഫേസ്ബുക്കില്‍ ഒക്കെ സജീവം ആകുന്നതിനു മുന്പ് ദിവസം എത്ര ഫോട്ടോ എടുക്കുമായിരുന്നു ?  പോട്ടെ മാസത്തില്‍ എത്ര ഫോട്ടോ എടുക്കുമായിരുന്നു ? ഇപ്പോളോ ?
  18. ഇനി ഒരു കാര്യം ചോദിച്ചാല്‍ സത്യം പറയണം ഈ ഫേസ്ബുക്ക്‌ വരുന്നതിനു മുന്പ് ഏതെങ്കിലും ഒരു സുഹൃത്തിന്‍റെ ഫോട്ടോ കണ്ടു “അളിയാ ഈ ഫോട്ടോ കൊള്ളാം നന്നായിട്ടുണ്ട് ” എന്ന് ചുമ്മാ എങ്കിലും പറഞ്ഞിട്ടുണ്ടോ ? ഇതിപ്പോള്‍ തിരിച്ചും ഒരു കമന്റ്‌ കിട്ടുമല്ലോ എന്നോര്‍ത്ത് വച്ച് താങ്ങുന്നു അല്ലേ ?
  19. കാണുന്ന പെണ്‍പുള്ളേരക് ഒക്കെ റിക്വസ്റ്റ് ഇട്ടിട്ടുള്ള ആ കാത്തിരുപ്പ് ഉണ്ടല്ലോ ! എന്നിട്ട് ദിവസം രണ്ടു കഴിയുമ്പോള്‍ അറിയിപ്പ് വരും “നിങ്ങളെ 30 ദിവസത്തേക്ക് ഫ്രണ്ട് റിക്വസ്റ്റ് കൊടുകുന്നതില്‍ നിന്നും വിലക്കി ഇരിക്കുന്നു” ഇതിനെ കുറിച്ചാണ് വിവരം ഉള്ള കാരണവന്മാര്‍ പറഞ്ഞത് “കക്ഷത്തില്‍ ഇരികുന്നത് പോവുകയും ചെയ്തു ഉത്തരത്തില്‍ ഇരികുന്നത് കിട്ടിയതും ഇല്ല” ഇത്തരം അനുഭവങ്ങള്‍ ഫേസ്ഫുക് എന്ന വെബ്സൈറ്റ് ഉം അവിടെ കുറെ കാണാന്‍ കൊള്ളാവുന്ന പെണ്‍കുട്ടികളും ഇല്ലെങ്ങില്‍ നടകുവോ ?
  20. ഇതൊക്കെ പോട്ടെ ഫേസ്ബുക്ക്‌ ഇല്ലായിരുന്നു  എങ്കില്‍ ഞാന്‍ ഈ എഴുതിയത് വല്ലതും നിങ്ങള്‍ വായിക്കുമോ ?
ഒടുവില്‍ കിട്ടിയത് : എന്‍റെ ഈ എഴുത്തും നടകില്ലയിരുന്നു. അതുകൊണ്ട് ഒരിക്കല്‍ കൂടി നന്ദി ! ഫേസ്ബൂകിനും നിങ്ങള്‍കും !

Thursday, July 12, 2012

ഓടരുത് അമ്മാവാ ഒരു റീമിക്സ്‌ കേള്‍പ്പിക്കട്ടെ!


ഓടരുത് അമ്മാവാ ഒരു റീമിക്സ്‌ കേള്‍പ്പിക്കട്ടെ!

ഏതെങ്കിലും പാട്ടിന്‍റെ റീമിക്സ്‌ എന്ന് കേള്‍ക്കുമ്പോള്‍ തെറിവിളിച്ചു ഓടിക്കുന്ന ഒരു വിഭാഗം ആളുകള്‍ ഉണ്ട് ലോകത്തില്‍. അഭിമാനത്തോടെ ഞാന്‍ പറയും മറ്റാരും അല്ല അത് നമ്മള്‍ മലയാളികള്‍ ആണെന്ന്!. സാത്താന്‍ കുരിശു കണ്ടാല്‍ പോലും ഇത്തിരി മാന്യമായി പെരുമാറും എന്ന് പറയാം, പക്ഷെ മലയാളിയെ റീമിക്സ്‌ കേള്‍പിക്കാം എന്ന് വല്ല ഉദ്ദേശവും മനസ്സില്‍ ഉണ്ടെങ്കില്‍ പ്രിയ സുഹൃത്തേ താങ്കള്‍ നടു റോട്ടില്‍ കിടന്നു തല്ലു മേടിക്കും. ലോകത്തില്‍ എല്ലായിടത്തും പുതിയ പാട്ടുകളുടെ റീമിക്സ്‌കള്‍ ഉണ്ടാകുമ്പോള്‍ കേരളത്തില്‍ മാത്രം ഇല്ലേ ഇല്ല, ഇത്രക്ക് അയിത്തം കല്പിക്കപ്പെടേണ്ട ഒരു സംഭവം ആണോ അത് ? അതും ഒരു കല അല്ലെ? നമുക്ക് അല്പം യഥാര്‍ത്ഥ ബോധത്തില്‍ ചിന്തിക്കാം.

റീമിക്സ്‌ പാട്ടുകള്‍ രൂപപ്പെടുത്തി എടുക്കുന്ന ആളെ നമുക്ക് “ഡിജെ” എന്ന് വിളിക്കാം (ഡിസ്ക് ജോക്കി). ലോകത്തില്‍ ആദ്യമായി ഇത്തരം പ്രവണതകള്‍ രൂപപെട്ടുവന്നത് 1930- 1950 കാല ഘട്ടങ്ങളില്‍ ആണ്, പക്ഷെ ഇരുപതാം നൂറ്റാണ്ടോടെ ആണ് റീമിക്സ്‌ ശാഖ ഇത്രക്ക് അങ്ങ് പടര്‍ന്നു പന്തലിച്ചത് എന്നത് സത്യം. യഥാര്‍ത്ഥത്തില്‍ ഒരു ഗാനം റീമിക്സ്‌ ചെയ്യുന്നത് ഇവിടെ പലരും കരുതി വച്ചിരിക്കുന്ന പോലെ അത്ര എളുപ്പം പണി അല്ല! സംഗീതവുമായി നല്ല രീതിയില്‍ ഉള്ള ഇഴയടുപ്പം ഉള്ളവര്‍ക്കെ ഇതൊക്കെ വഴങ്ങൂ.
രണ്ട് വ്യതസ്ത തലത്തില്‍ ഉള്ള പ്രവര്‍തനങ്ങള്‍ ആണ് യഥാര്‍ത്ഥത്തില്‍ ഒരു റീമിക്സ്‌ ഗാനത്തില്‍ കൂടിചെരുന്നത് പ്രോഡകഷന്‍(നിര്‍മ്മാണം), പ്രേസേന്റെഷന്‍(അവതരണം). സാധാരണയായി നിങ്ങള്‍ ടെലിവിഷന്‍, ഇന്റര്‍നെറ്റ് മുതലായ മാധ്യമങ്ങളില്‍ കാണുന്നവര്‍ ഒക്കെ റീമിക്സ്‌ ഗാനങ്ങള്‍ പൊതു സദസ്സുകളില്‍ അല്ലെങ്ങില്‍ ഡാന്‍സ് ക്ലബ്കളില്‍ അവതരിപിക്കുന്നവര്‍ ആയിരിക്കും, ഇവരില്‍ ഭൂരിഭാകം ആളുകളും ഈ രണ്ട് പ്രക്രിയകളും ചെയ്യാന്‍ അറിവുള്ളവര്‍ തന്നെ ആണ്.
എന്താണ് റീമിക്സ്‌ ?
എന്തെങ്കിലും ഒരു സിനിമക്ക് വേണ്ടിയോ, ആല്‍ബങ്ങള്‍ക്ക് വേണ്ടിയോ ഉണ്ടാക്കപെടുന്ന ഒരു ഗാനത്തെ അതിന്‍റെ സ്വഭാവികതയ്കു മാറ്റം വരുത്തി, തികച്ചും വിത്യസ്തമായി രൂപപ്പെടുത്തി എടുത്തു അവതരണ ശൈലിയില്‍ നിര്‍മിക്കുന്ന ഗാനങ്ങള്‍ ആണ് റീമിക്സ്‌.
എന്തിനാണ് റീമിക്സ്‌ ?
പല ആവശ്യങ്ങള്‍ ഉണ്ട്, സിനിമയുടെ പ്രമോഷന്‍, ക്ലബ്കളില്‍ ഉപയോഗിക്കാന്‍, റീമിക്‌സ് ഇഷ്ട്ടപെടുന്നവര്‍ക്കായി ഡൌണ്‍ലോഡ് ചെയ്യാന്‍ ഇങ്ങനെ ഒരുപാടു ഉപയോഗങ്ങള്‍ ഉണ്ട്.
എങ്ങനെ ഉണ്ടാക്കപെടുന്നു ?
ഈ കുറ്റം പറയുന്നത് അല്ലാതെ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ എങ്ങനെയാണു റീമിക്സ്‌ ഉണ്ടാക്കുന്നതു എന്ന്? എന്റെ പരിമിതമായ അറിവുകള്‍ വച്ച് ഇങ്ങനെ പറയട്ടെ,

  1. ഒരു ഗാനം അതിന്റെ ലഭ്യമായ പരമാവധി ക്വാളിറ്റിയില്‍ ഡൌണ്‍ലോഡ് ചെയ്യുന്നു.
  2. ആവശ്യം ആയ വോകല്‍ (വരികള്‍ വരുന്ന ഭാഗം) പ്രത്യേകം സോഫ്റ്റ്‌വെയര്‍ സഹായത്തോടെ വേര്‍തിരിക്കാം (ചിലപ്പോള്‍ വേണ്ടി വരുന്നില്ല)
    1. ഈ ചിത്രം ഒരു FL Studio സ്ക്രീന്‍ ഷൂട്ട്‌ ആണ്
      ഗാനത്തിന്റെ ഒറിജിനല്‍ താളത്തോട്‌ ലയിക്കാന്‍ സാധ്യത ഉള്ളതും, കേള്‍വിക്കാരനെ മുഷിപ്പിക്കാത്തതും ആയ ബീറ്റ് സോഫ്റ്റ്‌വെയര്‍ സഹായത്തോടെ രൂപപ്പെടുത്തുന്നു.. ഇതൊരു ഭാരിച്ച പണി തന്നെ ആണ്, മ്യൂസിക്‌ അറിവ് മാത്രം പോര, സോഫ്റ്റ്‌വെയര്‍ അറിയണം, കമ്പ്യൂട്ടറില്‍ എക്സ്ട്രാ കുറച്ചു ഹാര്‍ഡ് വെയര്‍ കൂടി വേണം. പ്രധാനം ആയി ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയര്‍ FL Studio ആണ്.
    2. ഇങ്ങനെ ഉണ്ടാക്കി എടുത്ത ബീറ്റ് ഒറിജിനല്‍ ഗാനവും ആയി ലയിപ്പിക്കുന്ന (സിങ്ക്) ഘട്ടം ആണ് ഇനി ഏറ്റവും പ്രധാന ഭാഗവും ഇതുതന്നെ, ചെറിയ പാളിച്ചപോലും റീമിക്‌സിനെ മൊത്തത്തില്‍ നശിപ്പിക്കും. ഇത് സാധ്യം ആകുന്നത് BPM(Beats Per Minute)എന്ന ഘടകത്തെ അനുസരിച്ചാണ്, തുല്യ അളവില്‍ BPM ഉള്ള ബീറ്റ്‌സ് മാത്രമേ പൂര്‍ണമായി ലയിക്കു. ഇതൊക്കെ ടെക്‌നിക്കല്‍ ഘടകങ്ങള്‍ ആണെങ്കില്‍ കൂടി കലാപരം ആയി കഴിവുള്ള ഒരാള്‍ക്ക് മാത്രമേ ആസ്വാദകന് ഇഷ്ട്ടപെടുന്ന രീതിയില്‍ ഇവയെല്ലാം സംയോജിപിക്കാന്‍ കഴിയു എന്നത് വസ്തുത.
    3. ഇത്തരം ഘട്ടം കഴിഞ്ഞു ഒരു ഔട്ട്പുട്ട് ലഭിക്കുന്നു, അതിനെ ശബ്ദ വ്യതിയാനങ്ങള്‍ അനുസരിച്ച് ക്രമീകരിക്കുന്ന ഘടകം ആണ് ‘മാസ്റ്റരിംഗ്’. ഒരു റീമിക്സ്‌ അതിന്റെ പൂര്‍ണത കൈവരിക്കുന്നത് ഈ പ്രവര്‍ത്തനത്തിലൂടെ ആണ്.
    4. ഇങ്ങനെ ഒരു ഗാനം പിറവി എടുക്കുന്നു! ഇനിയുള്ളത് പ്രമോഷന്‍ ആണ് ഇതിലൂടെ ഈ ഗാനം നമ്മളിലേക്ക് എത്തുന്നു.
    എവിടെ ഉപയോഗിക്കുന്നു?
    ഒരുപാടു ആളുകളുടെ സംശയം ഇതാണ്, ഈ റീമിക്‌സ് ഒക്കെ ആരു കേള്‍ക്കാന്‍ ആണ്? ശുദ്ധ മണ്ടത്തരം! ലോകത്തില്‍ സിനിമ താരങ്ങളും ഗായകരും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഡിസ്‌ക് ജോക്കികള്‍ക്കാണ്. കോടിക്കണക്കിന് ആരാധകരാണ് DJ TiestoDavid Guetta തുടങ്ങിയ ലോകത്തിലെ പ്രശസ്തരായ ഡിസ്‌ക് ജോക്കികള്‍ക്കുള്ളത്. ഇവരുടെ ഓരോ ക്ലബ് അവതരണത്തിനും ലക്ഷക്കണക്കിന് ആളുകള്‍ ആണ് വന്‍ തുക മുടക്കി ടിക്കറ്റ് വാങ്ങി കാണുന്നത്.
    ഇന്ത്യയില്‍ എങ്ങനെ?
    ഇന്ത്യയിലും വന്‍ ലഹരിയാണ് റീമിക്സ്‌ ലോകം, ഇപ്പോള്‍ ഇറങ്ങുന്ന ഒട്ടുമിക്ക എല്ലാ ബോളിവുഡ് ഗാനങ്ങളും അതാതു കമ്പനികള്‍ തന്നെ റീമിക്സ്‌ ചെയ്തു ഇറക്കുന്നു എന്നത് ഈ ലഹരിയുടെ ഏറ്റവും വലിയ ഉദാഹരണം ആണ്.

DJ NYK, DJ DEV തുടങ്ങിയവര്‍ ആണ് ഇന്ത്യയിലെ മികച്ചവര്‍.മികച്ച പ്രസിദ്ധിയും, ആരാധനയും മാത്രം അല്ല കയ്യ് നിറയെ കാശും കിട്ടുമെന്നതിനാല്‍ യുവാക്കള്‍ക്ക് ഇടയില്‍ നല്ല സ്വീകരണം ആണ് ഈ മേഖലക്ക്.
കേരളത്തില്‍ എങ്ങനെ?
രസകരം ആയ ചോദ്യം! ഇത്രയും ഒക്കെ ആണെങ്കിലും കേരളത്തില്‍ ഇപ്പോഴും ശൈശവ ദശയില്‍ ആണ് റീമിക്‌സ് വിഭാഗം. മലയാളികള്‍ എന്തും ഒരല്‍പം വൈകി ആണല്ലോ സ്വീകരിക്കുക, അതുകൊണ്ട് കാത്തിരിക്കാം. ടെലിവിഷന്‍ സ്‌ക്രീനില്‍ കണ്ടു പരിചയം ഉണ്ടാകും DJ Savyo എന്ന ഡി.ജെ യെ. കേരളത്തില്‍ ആരാധകര്‍ കുറവാണെങ്കില്‍ പോലും ഇന്ത്യ മുഴുവന്‍ ആരാധിക്കുന്ന കൊച്ചിക്കാരന്‍ Ribin Richard, കോഴിക്കോട്ടുകാരന്‍ DJ Anto തുടങ്ങിയവര്‍ മലയാളികള്‍ക്ക് അഭിമാനം ആണ്.ഇലക്ട്രോണിക് ശബ്ധത്തില്‍ മാസ്മരിക പ്രകടനങ്ങള്‍ ആണ് ഇവരൊക്കെ നടത്തുന്നത്. നമ്മള്‍ മലയാളികള്‍ ഒന്നും കാണുനില്ല എന്ന് മാത്രം. കൂടാതെ മലയാളം റീമിക്‌സ് ഗാനങ്ങളുടെ പ്രമോഷനു വേണ്ടി ഒരു ഗ്രൂപ്പ് നിലവില്‍ ഉണ്ട് Malayalam Remix Club.
DJ Savyo പുറത്തിറക്കിയ പൂര്‍ണ്ണ മലയാളം റീമിക്‌സ് ആല്‍ബം നൊസ്റ്റാള്‍ജിയ പേരുപോലെ തന്നെ കുറെ പഴയ കാല ഹിറ്റ് ഗാനങ്ങളുടെ പുത്തന്‍ രൂപം ആണ്.
ഏറ്റവും മികച്ചവ
ഇത്രയും ഒക്കെ പറഞ്ഞപ്പോള്‍ ഒരിത്തിരി ഇഷ്ട്ടം എങ്കിലും തോന്നിയാല്‍ സന്ദര്‍ശിക്കാന്‍ പറ്റിയ കുറച്ചു ഇടങ്ങള്‍ ഉണ്ട്.
ഇന്ത്യയിലെ ഏറ്റവും മികച്ച പ്രമോഷന്‍ ഗ്രൂപ്പ് ആണ് ആള്‍ ഇന്ത്യന്‍ ഡിജേസ് ക്ലബ്‌. പുതിയ റീമിക്‌സ് ഗാനങ്ങള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ djmaza.com ഉം djsdrive.in ഉം സന്ദര്‍ശിക്കുക.അതുപോലെ പുതിയ റീമിക്‌സ് ഗാനവീഡിയോകള്‍ ആസ്വദിക്കുവാന്‍ ഒരു യൂട്യൂബ് ചാനലും ഉണ്ട്.
സന്തോഷ് പണ്ഡിറ്റ്‌ന്റെ വീഡിയോ കോടി കണക്കിന് കണ്ടു തീര്‍ത്ത മലയാളികള്‍ക്ക് റീമിക്‌സ് കലാകാരന്മാരോടുള്ള പുച്ഛം ഇനിയെങ്ങിലും മാറിയാല്‍ മതിയായിരുന്നു !
ഇനി എങ്കിലും കണ്ണുകള്‍ തുറന്നു വയ്ച്ചു നോക്കുക, ചെവികള്‍ തുറന്നു കേള്‍ക്കുക, മനസ്സ് തുറന്നു പ്രോത്സാഹിപ്പിക്കു !


ട്രാഫിക്കും, ഉപ്പും, കുരുമുളകും, പിന്നെ ഒരു കോട്ടയംകാരി പെണ്ണും!


ട്രാഫിക്കും, ഉപ്പും, കുരുമുളകും, പിന്നെ ഒരു കോട്ടയംകാരി പെണ്ണും!

മാറുന്ന മലയാള സിനിമയുടെ മുഖം ഇത്രയും മനോഹരം ആകും അന്ന് ഒരികളും പ്രതിക്ഷിച്ചതെ ഇല്ല. പോയ വര്‍ഷത്തെ രണ്ടു മനോഹര ചിത്രങ്ങള്‍ ആയിരുന്നല്ലോ ട്രാഫിക്കും സാള്‍ട്ട് ആന്‍ഡ്‌ പപ്പെരും. അതുകൊണ്ട് തന്നെ അതില്‍ കവിഞ്ഞ്ജു ഒരു പ്രതീക്ഷ കോട്ടയം കരിക്ക് കൊടുത്തെ ഇല്ല സത്യം. “ഡാഡി കൂള്‍” എന്ന ചവറ്റു കോട്ടയില്‍ നിന്നും ‘പുരാവസ്തു വകുപ്പിന്റെ’ സഹായത്തോടെ സാള്‍ട്ട് ആന്‍ഡ്‌ പപ്പേര്‍ എടുത്തു ആളെ കേറ്റി കാണിക്കാന്‍ ആഷിക് അബു എന്ന സംവിധായകന്‍ കാണിച്ച ചുണ അടുപിച്ചു അഞ്ചും പത്തും പടം പൊട്ടിയ പഴയ കാല പുലികുട്ടികള്‍ കാണിച്ചിരുന്നെങ്ങില്‍ മലയാളം സിനിമ എന്നെ ഒരു കര പറ്റിയേനെ.
കാല്‍ കാശിനു കൊള്ളാത്ത പടം എടുത്തു ഉളുപില്ലാതെ ഓണത്തിനും ക്രിസ്തുമസ്നും എല്ലാം സദ്യ വിളമ്പുന്ന ഇത്തര കാരെ പറ്റി പറഞ്ഞു എന്തിനു സമയം കളയണം ആഷിക് അബുവിലേക്ക് മടങ്ങി വരട്ടെ. കോട്ടയംകാരിയെ മൊത്തത്തില്‍ വിലയിരുത്തി ഒട്ടേറെ റിവ്യൂ വരുന്ന സ്ഥിതിക് നമുക്ക് ആളെ ഒന്ന് മാറ്റി പിടികാം. ഓര്മ ശരിയെങ്കില്‍ 2002 ഫാസില്‍ ‘ഒപ്പിച്ചെടുത്ത’ കയ്യ് ഇതും ദൂരത്ത്‌ എന്ന കൊച്ചു സിനിമയിലൂടെ തെറി കേട്ട് വളര്‍ന്ന നായകന്‍ ‘ഷാനു’ അഥവാ ഫഹദ് ഫാസില്‍. ഒരു നടന്റെ അഭിനയ ജീവിതം അവിടെ തുടക്കം കുറിച്ചെന്നു മാത്രം പിന്നിടുള്ള വേഷങ്ങള്‍ ഒന്നിനൊന്നു മെച്ചം. ചാപ്പയില്‍ അവതരിപിച്ച കഥാപാത്രം പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. ഇമേജ്നെ വക വയ്കാതെ എത്ര പേര്‍ അതൊക്കെ ഒന്ന് ചെയ്യും എന്ന് നമുക്ക് അറിയാം.




22 female കൊട്ടയത്തിലും പയ്യന്‍ കിടിലന്‍ പെര്‍ഫോര്‍മന്‍സ്. കിട്ടുന്ന വേഷങ്ങളെ ലാഘവത്തോടെ സമീപികാതെ എങ്ങനെ എല്ലാം നന്നകാമോ അങ്ങനെ ഒക്കെ പരീക്ഷണങ്ങള്‍ നടത്തുന്ന രീതി നന്നായി. ചിത്രത്തിന് ആദ്യ ദിവസങ്ങളില്‍ തന്നെ കിട്ടിയ ജനപ്രീതിയില്‍ ഒരു ഭാഗം ഫഹദ് നു കൂടി അവകാശപെട്ടതാണ്. സാള്‍ട്ട് ആന്‍ഡ്‌ പപ്പേര്‍, ട്രാഫിക്‌ മുതലായ സിനിമകള്‍ പക്ഷെ കഥ തന്തു ഒരു വിധം അവതരിപിച്ചാല്‍ സാമാന്യം ഓടും എന്ന് പറയാം. ഇവിടെ സ്ഥിതി അല്പം വത്യസ്തം. പദ്മരജനും ഭരതനും ഒക്കെ കയ്കാര്യം ചെയ്തപോലെ ഉള്ള അത്യന്തം സൂക്ഷ്മത വേണ്ട കഥാ സന്ദര്‍ഭങ്ങളില്‍ലൂടെ യാണ് ആഷിക് അവതരിപികുന്ന പ്രമേയം. ഫഹദ് കയ്കാര്യം ചെയ്ത കഥാപാത്രം പോലും സൂക്ഷ്മമായി ചിട്ടപെടുത്തിയ ഒന്നാണെന്ന് നിസംശയം പറയാം. ഒരു സ്ത്രീ പക്ഷ സിനിമയുടെ വേലികെട്ടുകളില്‍ നിന്നുകൊണ്ട് ഫഹദ് ഈ വേഷം എടുത്തതും പ്രശംസനീയം.

ഒരു സംശയം! മലയാള സിനിമയില്‍ മാറ്റത്തിന്റെ പുതിയ മുഖം മെനയുമെന്നോ, പുതിയ യുവാക്കളുടെ ഒരു കൂടായ്മ ഉണ്ടാകുമെന്നൊക്കെ പറഞ്ഞു പരത്തിയ പ്രിഥ്വിരാജ് സുകുമാരന്‍ ആ കൂട്ടായ്മയില്‍ നിന്നെല്ലാം പുറത്തായോ ? ഈ അടുത്ത് ഇറങ്ങിയ ‘Masters’ കണ്ടപ്പോള്‍ ഒരു സാധാരണ പ്രേക്ഷകന്‍ എന്ന നിലയില്‍ അങ്ങനെ ഒക്കെ തോന്നി. എന്തായാലും ഒന്ന് ഉറപ്പാണ്‌ ഭാവി മലയാള സിനിമ ഫഹദ് നെ പോലെയുള്ള, അനൂപ്‌ മേനോനെ പോലെയുള്ള, ആഷിക് അബുനെ പോലെയുള്ള, റീമ പോലെയുള്ള യുവ കരങ്ങളില്‍ സുരക്ഷിതം ആണ്. മാറ്റങ്ങള്‍ ഉള്‍കൊള്ളാന്‍ കഴിയും വിധം മലയാളി മനസുകളുടെ ട്രാഫിക് ബ്ലോക്ക്‌ കള്‍ മാറ്റിയെടുത്ത രാജിവ് പിള്ളയോട് നന്ദി പറയാം.

കീബോര്‍ഡ്‌ തൂലികകളില്‍ വിരിയുന്ന ‘ന്യൂ ജനറേഷന്‍’ എഴുത്തുകള്‍!


കീബോര്‍ഡ്‌ തൂലികകളില്‍ വിരിയുന്ന ‘ന്യൂ ജനറേഷന്‍’ എഴുത്തുകള്‍!

നല്ല നാടന്‍ കള്ളും മോന്തി കപ്പയും പോത്തും വലിച്ചു വാരി തിന്ന് നീട്ടത്തില്‍ ഒരു ഏമ്പക്കവും വിട്ടു ചീട്ടും കളിച്ചു നടന്നിരുന്ന മലയാളി പയ്യന്മാരൊക്കെ ഇന്ന് മറുനാട്ടില്‍ കമ്പ്യൂട്ടര്‍ രാക്ഷസന്റെ മുന്പില്‍ ആണ്! തെറിയും തെമ്മാടിത്തരവും, അശ്ലിലവും മാത്രം പറഞ്ഞു ശീലിച്ച ആ ചുണ്ടുകളില്‍ വിരിയുന്നതോ ബ്ലോഗ് എഴുത്തും, ആധികാരിക ലേഖനങ്ങളും !
‘ന്യൂ ജനറേഷന്‍’ ബ്ലോഗുകള്‍ എന്ന ചെല്ലപ്പേരിട്ടു വിളിക്കുന്നതും, ഫേസ് ബുക്ക്, ട്വിറ്റെര്‍ മുതലായ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന സജീവ ചര്‍ച്ചകളില്‍ ചൂടന്‍ പ്രയോഗങ്ങള്‍ വിളമ്പി ‘Like’ വാങ്ങി കൂട്ടുന്നവരും, ‘പൊതു പ്രവര്‍ത്തനം സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലൂടെ ‘എന്ന ആശയം മുന്‍നിര്‍ത്തി ആഘോരാത്രം പണിയെടുക്കുന്നവരുമൊക്കെ ഉള്‍പെടെ ഉള്ള ആധുനിക യുവത്വം ‘കീ ബോര്ഡ്’ തൂലിക പടവാളാക്കി പൊരുതുകയാണ്.
പുതിയ സിനിമയുടെ ക്ലൈമാക്‌സിന്റെ യുക്തിയും, കഴിഞ്ഞ തെരഞ്ഞെടുപിലെ സ്ഥാനാര്‍ഥിയുടെ തോല്‍വിയുടെ കാരണവും എന്ന് തുടങ്ങി സന്തോഷ് പണ്ഡിറ്റ് നടത്തിയ കൊട്ടിന്റെ കളര്‍ വരെ ചര്‍ച്ച വിഷയങ്ങള്‍ ആകുമ്പോള്‍ വായന മരിക്കുന്നു എന്ന് പറഞ്ഞു കരഞ്ഞു നടന്ന അപ്പുപ്പന്മാര്‍ ജീവനോടെ ഉണ്ടോ ആവൊ?
രാഷ്ട്രീയം, മതം, വിനോദം ഇങ്ങനെ എഴുതാന്‍ മൂള ഉള്ളവര്‍ക്കായി തുറന്നിട്ടിരിക്കുന്നു ഇ നെറ്റ് ലോകം. ന്യൂ ജനറേഷന്‍ സാഹിത്യത്തിന്റെ പ്രധാന സവിശേഷത അത് വായനക്കാരന്റെ ക്ഷമയെ പരീക്ഷിക്കുന്നില്ല എന്നതാണ്. ഓരോ വരിയിലും ഒളിപ്പിച്ചു വച്ചിരിക്കുന്ന ഒരല്‍പം അതിശയോക്തിയും, വക്രതയും വായനക്കാരനെ പിടിച്ചു നിര്‍ത്താന്‍ പോന്നതാണു. ഇത്തരം വക്രതാ സാഹിത്യ ഘടന ഒരുപക്ഷെ ചില യാഥാസ്ഥിക ചിന്തകര്‍ക്കെങ്കിലും കല്ല് കടി ഉണ്ടാക്കാം. ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യാന്‍ അവകാശം ഇല്ലല്ലോ!

ലൈബ്രറിയില്‍ നിന്നും എടുക്കുന്ന പുസ്തകം അല്ലെങ്കില്‍ ലേഖനം എന്ത് കീറാ മുട്ടി ആണെങ്കിലും വായിച്ചു തീര്‍ക്കാന്‍ ഇന്നാരും മെനക്കെടാറില്ല. ചാരുകസേരയില്‍ ഇരുന്നു കഥാ സമാഹാരം പത്താവര്‍ത്തി വായിച്ചു സമയം കൊല്ലുന്ന കഥാപാത്രങ്ങള്‍ ഇന്ന് ഓര്‍മയില്‍ മാത്രം. കഥ മാറി! ഇന്ന് ആദ്യ വരികളില്‍ തന്നെ വായനകാരന്റെ തലയിലേക്ക് നുഴഞ്ഞു കയറുന്ന ഒരു ലഹരി വിതറിയില്ലെങ്ങില്‍ ഒന്നോ രണ്ടോ ക്ലിക്ക്കള്‍ക് അപ്പുറം ഉള്ള മറ്റൊരു ലേഖനത്തിലേക്ക് അല്ലെങ്കില്‍ വീഡിയോയിലേക്ക് അവര്‍ വഴുതി മാറുന്നു. ഇത് മനസ്സില്‍ വച്ചാണു അല്പം ഒന്ന് വളച്ച് ഓടിച്ചിട്ട് ആണെങ്കിലും ഓരോ എഴുത്ത്കാരനും എഴുതുന്നത്.
വാക്കുകളുടെ കുത്തൊഴുക്കില്‍ അക്ഷോഭ്യന്‍ ആയി കേവലം ഒരു കഴ്ച്ചക്കാരന്റെ റോളിലേക് ഒതുങ്ങി കൂടാന്‍ ഒന്നും ഇന്ന് ആളില്ല, എന്ത് കണ്ടാലും എന്തെങ്കിലും ഒരു കമന്റ് കുത്തി കുറിക്കുവാന്‍ നമ്മളെ പഠിപ്പിച്ച ഫേസ് ബുക്ക് പിതാവിന് നന്ദി! പലപ്പോഴും ഇത്തരം കമന്റുകളുടെ പിന്നില്‍ ഉള്ള ചേതോവികാരം എന്താണെന്നു എഴുതുന്നവനും അറിയില്ല വയിക്കുന്നവനും അറിയില്ല എന്ന് മാത്രം!
ആകാശത്തിനു കീഴെയുള്ളതും, അതിനു മുകളില്‍ ഉള്ളതും, ഇല്ലാത്തതും അയ എന്ത് കാര്യങ്ങളും ചര്‍ച്ചക്ക് വഴി വയ്കാം, ആര്‍ക്കും വാദിക്കാം, എങ്ങനെയും നേരിടാം, ആക്രമിക്കാം പക്ഷെ അതിര് കടക്കാതെ ഇരുന്നാല്‍ നന്ന് ! പലപ്പോഴും യുക്തിയല്ല പ്രാധാന്യം ! വാക്കുകളുടെ ശക്തിക്കാണ്! പറയാന്‍ ഉദ്ദേശിക്കുന്ന കാര്യം നിസ്സാരം ആയികൊള്ളട്ടെ, ദൃഡം ആയി, വാക്കുകളുടെ ഉപയോഗിക്കുന്നതില്‍ സങ്കോചം ഇല്ലാതെ ഉച്ചത്തില്‍ പറയുന്നവന്‍ അവിടെ പ്രധാനി ആകുന്നു. ‘ന്യൂ ജനറേഷന്‍’ ചര്‍ച്ചകളുടെ പ്രധാന പോരായ്മയും അവിടെയാണ്. പക്ഷെ വാക്കുകള്‍ കൊണ്ട് അമ്മാനം ആടുമ്പോള്‍ കാലിക പ്രസക്തി അവിടെ അളവുകോല്‍ ആവുന്നില്ല എന്നത് മിഥ്യാ ധാരണ. ആനുകലികമായ ചര്‍ച്ചാ വിഷയങ്ങള്‍ക്ക് ആണ് ചൂടും ചൊരുക്കും,അല്ലാത്തവ കൂട്ടത്തില്‍ ഒറ്റപ്പെടുന്നു.ആളില്ലാതെ, എവിടെയും എത്താതെ വഴി തെറ്റുന്നു.
‘ന്യൂ ജനറേഷന്‍’ ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല എന്നത് സത്യം, പകലും രാത്രിയും ഇല്ല ! വേറെ യാതൊരു പണിയില്ലാത്ത ‘ഓണ്‍ലൈന്‍ പുഴുകള്‍’ തുടങ്ങി ഒട്ടനേകം തിരക്കുകള്‍ മാറ്റി വച്ച് വരെ എഴുതുന്നവര്‍, തുടര്‍ച്ചയായി എഴുതുന്ന പ്രശസ്തര്‍, പേര് വെളിപ്പെടുത്താതെ എഴുതുന്ന ഒളി പോരാളികള്‍ അങ്ങനെ ഒത്തിരി മുഖങ്ങള്‍.
കഴിഞ്ഞ നൂറ്റാണ്ടില്‍ വിപ്ലവം കടലാസ്സില്‍ ആയിരുന്നെങ്കില്‍ ഇപ്പോള്‍ കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ ആണെന്ന് മാത്രം ! കൂട്ടത്തില്‍ അല്പം തീവ്ര മുഖം ഉള്ള എഴുത്ത്കാരെയും കാണാം. ആഗ്രഹം നിലനില്‍ക്കും വരെ എഴുത്ത് തുടരാന്‍ കഴിയട്ടെ, വാക്കുകള്‍ മുറിയാതെ എഴുതാന്‍ ശക്തി ഉണ്ടാകട്ടെ, വാക്കുകള്‍ കൊണ്ട് മുറിവേല്‍പ്പിക്കാതെ എഴുതുവാന്‍ ശ്രദ്ധ ഉണ്ടാകട്ടെ, ഓരോരുത്തര്‍ക്കും. അവനവന്റെ രാഷ്ട്രീയത്തില്‍ ശക്തമായി എഴുതാന്‍ കഴിയട്ടെ, സ്വയം രൂപപെടുത്തിയ പ്രത്യയ ശാസ്ത്രത്തില്‍നിന്നും വ്യതി ചലിക്കാതെ എഴുത്തിലൂടെ മുന്നേറാന്‍ കഴിയട്ടെ എന്നിങ്ങനെ ആശംസിക്കുന്നു .
മരിക്കാത്ത വായനക്കായി, മരിക്കാത്ത വാക്കുകള്‍ പിറക്കട്ടെ നിങ്ങളുടെ തൂലികയില്‍ നിന്നും !

ഒരു കല്യാണ കുറി


ഒരു കല്യാണ കുറി

വയസു 26 കഴിഞ്ഞപ്പോളെ മനസ്സില്‍ ആശ തുടഗിയത ഒരു കല്യാണം കഴികണം. കാരണം വേറെ ഒന്നും അല്ല കോളേജ് ലൈഫ് ഒന്നും വേണ്ടത്ര അടിച്ചു പൊളിക്കാന്‍ പറ്റിയില്ല. പടിപിസ്റ്റ് എന്നാ ദുഷ്പേരും ആധ്യാപകന്‍ അയ അച്ഛന്റെ മഹിമയും, ഒരു പെണ്ണിനോടും ഇഷ്ട്ടം പറയാന്‍ പടിയിടില്ല. 8b ലെ സഹാപടി ആശ്വതിയോടും +1 ല ഒരുമിച്ചു പഠിച്ച വിദ്യയോടും ചെറിയ ഒരു ‘ഇത്’ തോന്നിയെങ്ങിലും വീടിന്റെ തെക്കുവശത്തെ പറമ്പിലെ കാപ്പി വടിയുടെ സുഖം ഓര്‍ത്തു മിണ്ടിയെ ഇല്ല.
അപ്പോള്‍ പറഞ്ഞു നിര്‍ത്തിയത് പ്രായം 26 എഞ്ചിനീയറിംഗ് പഠനം കഴിജ്ജു പ്രവാസിയായി കുടിയെരുമ്പോള്‍ 24 പൂര്‍ത്തി ആയിട്ടില്ല പിന്നെ അങ്ങോട്ട്‌ ഒറ്റപ്പെടലിന്റെ തീഷ്ണമായ ഓര്‍മ്മകള്‍ മാത്രം. 2 വര്ഷം കഴിഞ്ഞു എത്തിയപ്പോള്‍ തന്നെ ഏടത്തി അമ്മയെ ശട്ടം കെട്ടി വിവാഹ കാര്യം വീട്ടില്‍ ഒന്നും എടുത്തിടാന്‍. ‘ആര്‍ക്കു നമ്മുടെ ഉണ്നിക്കോ..?? നിയെന്താ കളി പറയുവ..?’ അമ്മയുടെ വായില്‍ നിന്നും ഇത്രെയും കേട്ടപോളെ ചേടത്തി വലിഞ്ഞ്ജു. സാരമില്ല അച്ഛന്‍ പറയാന്‍ ഉള്ളത് അമ്മ പറഞ്ഞു ഇത്രെയും കരുതിയാല്‍ മതി. വീണ്ടും 2 വര്‍ഷത്തെ ഇടവേള. വിരഹ ദുഃഖം
‘പ്രായം 28 ആയില്ലേ ഇത്തവണ ലീവ്നു വരുമ്പോള്‍ ഒരു കല്യാണം കഴിപ്പികണം’ അച്ഛന്‍ ഇത് പറഞ്ഞപ്പോള്‍ എന്റെ മനസ്സില്‍ ലഡ്ഡു പൊട്ടി, ഒരിക്കല്‍ അല്ല ആറായിരം തവണ.
ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, ഉണ്ണി നാട്ടില്‍ വരുന്നു. വീടിന്റെ അടുത്തുള്ള ഒന്ന് രണ്ടു നായര്‍ കുട്ടികളെ അച്ഛന്‍ തന്നെ അങ്ങ് ആലോചികുന്നുണ്ട്. ‘എനിക്ക് വേണ്ട’ ഞാന്‍ മുഖത്തടിച്ചു പറഞ്ഞു. എനിക്ക് പരിഷ്കാരി പെണ്ണ് മതി. തീരുമാനം എന്റെ. ആരും ആലോചികാനും വന്നില്ല. അതിനും ഞാന്‍ തന്നെ. എന്റെ ഈ കൈകള്‍ കൊണ്ട് തന്നെ അന്വേഷണം വേറെ എങ്ങും അല്ല ഫേസ്ബുക്ക് വഴി. രാവിലെ എഴുന്നേറ്റു തുടങ്ങും ജീവിത പങ്കാളിയെ കണ്ടെത്താന്‍. ‘രമ്യ നായര്‍, അശ്വതി നായര്‍, അഞ്ജലി നായര്‍ ഇങനെ ഓരോന്നും നോക്കും. ഇഷ്ട്ടപെട്ടതിനൊക്കെ റിക്വസ്റ്റ് കൊടുക്കും..!!!
എന്ത് മനോഹരം അയ വഴി. കൂടെ ജോലി ചെയ്യുന്ന ജീവന്‍ പറഞ്ഞ വാക്കുകള്‍ ആണ് കാരണം ” ഡാ കെട്ടുന്നത് നമ്മല മനസില് ഇണങ്ങുന്നതിനെ കെട്ടണം. കണ്ടു പിടിക്കണം പ്രേമിക്കണം, എന്നിട്ട് കെട്ടണം…!!!” പ്രേമം എന്ന് കേട്ടപോളെ കുളിര് കോരി… ഓ.. എന്തൊരു സുഖം… പ്രവാസിയുടെ നിശ്വാസങ്ങള്‍…!
ആഗ്രഹം പോലെ ഒരു കുട്ടിയെ കണ്ടെത്തി, പേര് ശാലിനി നായര്‍. ആവശ്യത്തിനു പ്രേമിച്ചു വീട്ടില്‍ പറഞ്ഞു അന്വേഷിച്ചപ്പോള്‍ കുഴപ്പം ഇല്ലാത്ത ആലോചന. നന്നായി കല്യാണം കഴിഞ്ഞു’.
ശുഭം !!
ഈ കുറിപ്പിന്റെ അവസാനം കുറെ ഭാഗം പെട്ടെന്ന് എഴുതി തീര്‍ത്തത് എന്താണെന്നു ആലോചിച്ചോ ? ഇതൊന്നു കഴിഞ്ഞിട്ട് വേണം അവള്‍ക്ക് ഫേസ്ബുക്ക് തുറക്കാന്‍! കല്യാണം കഴിഞ്ഞു വര്ഷം 3 ആയി.. മക്കള്‍ ??? ഇല്ല… പക്ഷെ പേടിക്കാന്‍ ഇല്ല, അവളുടെ ഫേസ്ബുക്ക് അക്കൌണ്ടില്‍ 4500 ഫ്രണ്ട് ഉണ്ടല്ലോ… ആശ്വാസം !!! ഞാന്‍ മിണ്ടാതെ ദിവസങ്ങള്‍ ഇരുന്നാലും ഒരു പ്രോബ്ലം ഇല്ല.. പുതിയ ഫോട്ടോക്ക് പ്രതിക്ഷിച്ച ‘ലൈക്‌’ ഇല്ലെങ്ങില്‍ മട്ട് മാറും.. പാതി രാത്രി വരെ ഓണ്‍ലൈന്‍ ഉണ്ടാവും പരിഷ്കാരി പെണ്ണല്ലേ എന്ത് പറയാന്‍.. അകെ കെട്ടിയോന്‍ ആണെന്ന് പറന്നു എനിക്കുള്ള സ്ഥാനം “Married to …..” എന്ന കുന്തം മത്രേം… ഇപ്പോള്‍ ഓര്‍ക്കുവായിരുന്നു, അച്ഛന്‍ വെട്ടി വച്ചിരിക്കുന്ന കാപ്പി വടി എന്ത് സുഖമുള്ള ഓര്മ.. ഒരു അടി കൂടി തരുമോ അച്ഛാ എനിക്ക്…ചെയ്ത തെറ്റിന്..!!!

Wednesday, June 2, 2010

നമസ്കാരം ......

ഹായ്........ ഞാനും ഇനി മുതല്‍ ബ്ലോഗിന്റെ ലോകത്തേക്....